ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
കാശ്മീർ മുതൽ കന്യാകുമാരി വരെ നീണ്ടുകിടക്കുന്ന ഭാരതത്തിന്റെ തെക്കേ അറ്റത്തെ ജില്ലയോട് ചേർന്ന് 82.2 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയും 170644 ജനസംഖ്യയുമുള്ള പാറശാല ബ്ലോക്ക് പഞ്ചായത്ത് ചെങ്കൽ, കാരോട് ,കുളത്തൂർ ,പാറശ്ശാല, പൂവാർ, തിരുപുറം എന്നീ 6 ഗ്രാമപഞ്ചായത്ത് ഉൾപ്പെടുന്ന ഭൂപ്രദേശമാണ്. വടക്ക് പെരുങ്കടവിള ബ്ലോക്ക് തെക്ക് തമിഴ്നാട് കിഴക്ക് തമിഴ്നാടും പെരുങ്കടവിള ബ്ലോക്കും പടിഞ്ഞാറ് അറബിക്കടലും അതിയന്നൂർ ബ്ലോക്കും നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയും ഉൾപ്പെടുന്നതാണ് പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിന്റെ അതിരുകൾ.